Today: 27 Jun 2026 GMT   Tell Your Friend
Advertisements
യൂറോപ്പിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ മുന്നറിയിപ്പ്
ബര്‍ലിന്‍: യൂറോപ്പിലെ മൂന്ന് മൂന്ന് വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ മുന്നറിയിപ്പ് ഉണ്ടായി.ചൊവ്വാഴ്ച വൈകുന്നേരം മ്യൂണിക്ക്, ബ്രസ്സല്‍സ്, ലുറ്റിഷ്/ലീജ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഡ്രോണുകള്‍ കണ്ടെത്തി. മ്യൂണിക്ക് വിമാനത്താവളത്തില്‍ വൈകിട്ട് 8 മണിയ്ക്ക് ഏകദേശം 40 മിനിറ്റ് നേരത്തേക്ക് ഒരു റണ്‍വേ അടച്ചിടേണ്ടി വന്നതായി ഫെഡറല്‍ പോലീസ് വക്താവ് സ്ഥിരീകരിച്ചു. തുടന്ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

ഡ്രോണ്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് രാത്രി 8 മണിക്ക് തൊട്ടുമുമ്പ് ബ്രസ്സല്‍സ് വിമാനത്താവളം താല്‍ക്കാലികമായി പൂര്‍ണ്ണമായും അടച്ചു. ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാത്രി 9 മണിയോടെയാണ് വ്യോമഗതാഗതം പുനരാരംഭിച്ചത്.
ബ്രസ്സല്‍സില്‍ നിന്ന് ലീജിലേക്ക് (കിഴക്കന്‍ ബെല്‍ജിയം) വഴിതിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ലീജും ഡ്രോണ്‍ കാണുകയും രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ മാസ്ട്രിക്റ്റിലേക്കും കൊളോണിലേക്കും തിരിച്ചുവിട്ടു.

ആണവായുധ താവളമെന്ന് ആരോപിക്കപ്പെടുന്ന നാറ്റോ ഉപയോഗിക്കുന്ന ബെല്‍ജിയന്‍ സൈനിക താവളമായ ക്ളീന്‍~ബ്രോഗല്‍ സൈനിക താവളത്തിന് സമീപമാണ് ചൊവ്വാഴ്ച വൈകുന്നേരം ഡ്രോണുകള്‍ കണ്ടത്.
ബെല്‍ജിയത്തിന്റെ ഫ്ലെമിഷ് ഭാഗത്തുള്ള സൈനിക താവളം യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന യൂറോപ്പിലെ സ്ഥലങ്ങളില്‍ ഒന്നാണ്.
- dated 04 Nov 2025


Comments:
Keywords: Europe - Otta Nottathil - drohn_warning_3_eu_airports_nov_4_2025 Europe - Otta Nottathil - drohn_warning_3_eu_airports_nov_4_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി' Recent or Hot News

ജനക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ലോകം ഏറ്റെടുത്ത് വത്തിക്കാനിലെ ആ സുന്ദര നിമിഷം.വത്തിക്കാനില്‍ നിന്നുള്ള അതീവ ഹൃദ്യവും മനോഹരവുമായ ഈ വാര്‍ത്ത, തുടര്‍ന്നു വായിക്കുക
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം Recent or Hot News
യു.എസ് യാത്ര റദ്ദാക്കി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി തുടര്‍ന്നു വായിക്കുക
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് Recent or Hot News
യു.എസ്~ഇറാന്‍ ചര്‍ച്ചകള്‍ നീളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ തുടര്‍ന്നു വായിക്കുക
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും